’ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് ചെയ്യുമ്പോൾ പരിഭ്രമിച്ചു, ഇത്തിരി മദ്യം കഴിക്കാനാണ് ധർമേന്ദ്ര പറഞ്ഞത്’

ധർമേന്ദ്ര | PTI
ധർമേന്ദ്ര | PTI

ബോളിവുഡിലെ മുതിർന്ന നടൻമാരായ ധർമ്മേന്ദ്രയും ശത്രുഘ്നൻ സിൻഹയും സൽസല, ജീന നഹി ദൂംഗാ തുടങ്ങി ഏതാനും ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. ധർമേന്ദ്ര വലിയ താരമായി പേരെടുത്തശേഷമാണ് ശത്രുഘ്നൻ സിൻഹ ഇൻഡസ്ട്രിയിലേക്ക് വരുന്നത്. സിനിമയിലെ തന്റെ ആദ്യത്തെ ഡാൻസ് ഗാനരംഗം ഷൂട്ട് ചെയ്യുമ്പോൾ വളരെ പരിഭ്രമിച്ചിരുന്നുവെന്ന് ഒരിക്കൽ ശത്രുഘ്നൻ സിൻഹ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഐക്കോണിക് ഡാൻസ് ഗാനമായ 'ഷോർ മച്ച് ഗയാ ഷോർ' ചിത്രീകരിക്കുമ്പോഴാണത്. ഈ സമയത്ത് ഡാൻസിൽ പേരുകേട്ട ധർമ്മേന്ദ്രയോട് അദ്ദേഹം ഉപദേശം തേടുകയും ചെയ്തു. 

ശത്രുഘ്നൻ സിൻഹയും ധർമ്മേന്ദ്രയും ഒന്നിച്ച് 'ദി കപിൽ ശർമ്മ ഷോ'യിൽ പങ്കെടുത്തപ്പോൾ ആ രസകരമായ സംഭവത്തെപ്പറ്റി

ശത്രുഘ്നൻ സിൻഹ പറഞ്ഞതിങ്ങനെ- “എൻ്റെ ആദ്യത്തെ ഗാനം പൊതുസ്ഥലത്തായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. 'ഷോർ മച്ച് ഗയാ ഷോർ' ആയിരുന്നു ആ ഗാനം, ഞാൻ വല്ലാതെ പരിഭ്രമിച്ചു. ഇതിനുമുൻപ് ഒരിക്കലും ഒരു സദസ്സിനു മുന്നിൽ നൃത്തം ചെയ്തിട്ടില്ല. ഷൂട്ടിങ് തുടങ്ങിയപ്പോൾ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. എന്തുചെയ്യണമെന്നെനിക്ക് അറിയില്ലായിരുന്നു. ഞാൻ ധർമ്മേന്ദ്രയുടെ അടുത്ത് ചെന്ന് പറഞ്ഞു, ‘ദയവായി ഇതെങ്ങനെ ചെയ്യണമെന്ന് പറഞ്ഞുതരൂ. എനിക്കിത് ചെയ്യാനാവില്ല. താങ്കളുടെ 'റഫ്താ റഫ്താ' എന്ന ഗാനം എങ്ങനെയാണ് ചെയ്തത്?’”

‘ഞാൻ ചെയ്തതുപോലെ ചെയ്യുക.’ എന്നായിരുന്നു ധർമ്മേന്ദ്ര നൽകിയ ഉപദേശം. ‘താങ്കൾ എന്താണ് ചെയ്തത്?’ എന്ന് വീണ്ടും ചോദിച്ചപ്പോൾ ‘അൽപം മദ്യപിക്കൂ’-എന്നദ്ദേഹം പറഞ്ഞു. ശത്രുഘ്നൻ സിൻഹ ആ സംഭവം പരസ്യമാക്കിയപ്പോൾ ധർമ്മേന്ദ്ര പൊട്ടിച്ചിരിച്ചു.

അതേസമയം, അസുഖബാധിതനായ ധർമേന്ദ്രയെയും ഭാര്യ ഹേമാമാലിനിയെയും അടുത്തിടെ ശത്രുഘ്നൻ സിൻഹ വീട്ടിലെത്തി കണ്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും പങ്കുവെച്ചു. കഴിഞ്ഞയാഴ്ചയാണ് ധർമേന്ദ്ര ആശുപത്രി വിട്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shatrughan Sinha reveals Dharmendra`s funny advice for his first dance song shoot. A heartwarming anecdote from Bollywood legends.